Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Church Day

America

നോ​ർ​ത്ത് അ​മേ​രി​ക്ക കാ​ന​ഡ മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നം സ​ഭാ ദി​നം ആ​ച​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 21ന് (​ഞാ​യ​റാ​ഴ്ച) "സ​ഭാ ദി​ന​മാ​യി' ആ​ച​രി​ച്ചു.

സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത ന​ൽ​കി​യ സ​ർ​ക്കു​ല​ർ പ്ര​കാ​ര​മാ​ണ് നോ​ർ​ത്ത് അ​മേ​രി​ക്ക കാ​ന​ഡ മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന​ത്തി​ലെ ഇ​ട​വ​ക​ക​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്തോ​ല​നാ​യ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യെ സ്മ​രി​ക്കു​ന്ന​തി​നും സ​ഭ​യു​ടെ വി​വി​ധ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​നം നീ​ക്കി​വ​ച്ച​ത്. "സ​ഭ: ക്രി​സ്തു​വി​ന്‍റെ മാ​ർ​ഗം' എ​ന്ന​താ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ സ​ഭാ ദി​ന പ്ര​മേ​യം.

എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും കു​ർ​ബാ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ന്നു. അ​യ​ൽ ഇ​ട​വ​ക​ക​ളു​മാ​യി ചേ​ർ​ന്ന് സം​യു​ക്ത ആ​രാ​ധ​ന​ക​ളും ധ്യാ​ന​യോ​ഗ​ങ്ങ​ളും ഈ ​ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. സ​ഭാ ദി​ന​ത്തി​ലെ ആ​രാ​ധ​ന​യി​ൽ ല​ഭി​ച്ച സ്തോ​ത്ര​കാ​ഴ്ച​ക​ൾ സ​ഭ​യു​ടെ "സെ​ന്‍റ് തോ​മ​സ് എ​പ്പി​സ്കോ​പ്പ​ൽ ഫ​ണ്ടി​ലേ​ക്ക്' മാ​റ്റി​വച്ചു.

ക്രി​സ്തു​വി​ന്‍റെ​യും കു​രി​ശി​​ന്‍റെ​യും വ​ഴി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന ഉ​ന്മേ​ഷ​ദാ​യ​ക​മാ​യ ഒ​രു സ​ഭ​യാ​യി വ​ള​രാ​ൻ ഈ ​ദി​നാ​ച​ര​ണം വി​ശ്വാ​സി​ക​ളെ ആ​ഹ്വാ​നം ചെ​യ്തു.

ദൗ​ത്യ​മേ​ഖ​ല​ക​ളി​ൽ പു​തു​വീ​ക്ഷ​ണ​ത്തോ​ടെ വി​ശ്വ​സ്ത​രാ​യ കാ​ര്യ​വി​ചാ​ര​ക​രാ​യി സേ​വ​നം ചെ​യ്യാ​ൻ പ​രി​ശു​ദ്ധാ​ത്മാ​വ് ശ​ക്തി​പ്പെ​ടു​ത്ത​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ സ​ഭാ ദി​നാ​ച​ര​ണം സ​മാ​പി​ച്ചു.

Latest News

Corehub Up